വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം സ്റ്റേഷനിലെ സി പി ഒ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് (38) മരിച്ചത്. തിരുവനന്തപുരം പയറുംമൂട് വെച്ചാണ് അപകടമുണ്ടായത്. ശ്രീജിത്ത് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന് പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. തമിഴ്നാട് നിന്നുള്ള ശബരിമല തീർത്ഥാടന സംഘം സഞ്ചരിച്ചിരുന്ന കാറാണ് ഇടിച്ചത്. മൃതദേഹം വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ.
Also Read; കളമശേരിയിൽ അപകടത്തിൽപ്പെട്ട ഗ്യാസ് ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി; ഗതാഗത നിയന്ത്രണം ഒഴിവാക്കി
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ശ്രീജിത്തിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
News summary; A police officer died in a car accident. The accident took place at Thiruvananthapuram Payarumood. He was the CPO of Thiruvallam Police Station.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here