തനിക്കരികിലേക്ക് പറന്നു വന്ന കുഞ്ഞിക്കിളിയെ മാറോടണച്ച് തീറ്റ നൽകി പൊലീസുകാരൻ; വീഡിയോ വൈറൽ

അവിചാരിതമായി തനിക്കരികിലേക്ക് പറന്നുവന്ന കുഞ്ഞിക്കിളിക്ക് തീറ്റ നല്‍കുന്ന പൊലീസുകാരന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് കുഞ്ഞ് പക്ഷി പൊലീസുകാരന്റെ യൂണിഫോമിലെ വിസില്‍ കോര്‍ഡിൽ വന്നിരിക്കുന്നത്.

പൊലീസുകാരനാകട്ടെ തന്‍റെ കയ്യിലുള്ള പൂക്കളില്‍ നിന്ന് പക്ഷിക്ക് തേൻ കൊടുക്കുകയാണ്. പക്ഷി ഇത് കഴിക്കുന്നതും വീഡിയോയിൽ കാണാം. പൊലീസുകാരന്റെയും കുഞ്ഞിക്കിളിയുടെയും വീഡിയോ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ. കേരളാ പൊലീസാണ് അവരുടെ ഔദ്യോഗിക പേജുകളില്‍ ഈ വീഡിയോ പങ്കുവച്ചത്. കാണാൻ ഒരുപാട് പോസിറ്റീവായൊരു കാഴ്ചയെന്നും പലവട്ടം ഇത് കണ്ടുവെന്നും കമന്‍റ് ചെയ്യുന്നവരും ഏറെ. എന്തായാലും വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News