ആംസ്റ്റർഡാമിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ സംഘർഷം: കലാപസാധ്യത തള്ളാതെ പൊലീസ്, സുരക്ഷാ ശക്തമാക്കി

AMSTERDAM

ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം ഉണ്ടായതിന് പിന്നാലെ ആംസ്റ്റർഡാമിൽ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് പൊലീസ്. നഗരത്തിന്റെ പല ഭാഗങ്ങളിലും കലാപാഹ്വാനം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. കലാപ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം യൂറോപ്പ ഫുട്ബോൾ ലീഗ് നടക്കുന്നതിനിടെയായിരുന്നു സംഭവം. അയാക്സ് എഫ്‌സി – മക്കാബി ടെൽ അവീവ് മത്സരത്തിനിടെയാണ് വലിയ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രയേൽ ആരാധകർ പലസ്തീൻ അനുകൂലികൾക്കെതിരെ മുദ്രാവാക്യം വിളിക്കുകയും പലസ്തീൻ പതാക വലിച്ചുകീറുകയും ചെയ്തതാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ നഗരത്തിൽ ട്രാമിനടക്കം അക്രമികൾ തീയിട്ടിരുന്നു.

ALSO READ; എന്തിനീ ക്രൂരത, അവരെ ഭക്ഷണം കഴിക്കാനെങ്കിലും അനുവദിക്കൂ! യുഎൻ സഹായ വിതരണത്തിന് പിന്നാലെ ഗാസയിൽ ആക്രമണവുമായി ഇസ്രയേൽ

അതേസമയം മക്കാബി തെൽഅവീവ് എഫ്‌സിയുടെ താരങ്ങൾക്കൊപ്പം ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ അംഗങ്ങൾ ഉണ്ടായിരുന്നതായി ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.പതിവു സുരക്ഷാ സംഘത്തിനൊപ്പമാണ് മൊസാദ് അംഗങ്ങൾ ആംസ്റ്റർഡാമിലേക്ക് എത്തിയതെന്നാണ് വിവരം.

ENGLISH NEWS SUMMARY: Police officer warned Tuesday of calls for more rioting in Amsterdam, after dozens of people armed with sticks and firecrackers set a tram on fire Monday night

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News