ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴാണ് പൊലീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ആധുനികവല്‍ക്കരിക്കപ്പെട്ട സേനയില്‍ ആധുനികവല്‍ക്കരിക്കപ്പെട്ട മനസ്സും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ സിറ്റി ജില്ലാ സമ്മേളനം മട്ടന്നൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പി
രാജ്യത്ത തന്നെ മികച്ച പൊലീസ് സേനയാണ് കേരള പൊലീസെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ക്രമസമാധാന ചുമതലയില്‍ മാത്രമല്ല സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇറങ്ങിപ്രവര്‍ത്തിക്കുന്നവരായി കേരളത്തിലെ പൊലീസ് സേന മാറി. ആധുനികവത്കരിക്കപ്പെട്ട സേനയാണ് കേരള പൊലീസ്. സാങ്കേതിക സംവിധാനങ്ങളും ആയുധ ശേഷിയും മാത്രമല്ല മനസ്സു കൂടി ആധുനികവല്‍ക്കരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു ജനങ്ങളും ജനപ്രതിനിധികളുമായി പൊലീസ് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. പൊലീസിനെ എന്നൊക്കെ ജനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടോ അന്നൊക്കെ പൊലീസ് സംവിധാനം പ്രതിലോമകരമായ അവസ്ഥയിലായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ സിറ്റി വൈസ് പ്രസിഡന്റ് ടി.പ്രജീഷ് അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ എന്‍.ഷാജിത്ത് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സര പരിപാടികളിലെ വിജയികള്‍ക്ക്
കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ ഐ പി എസ് ഉപഹാര വിതരണം നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here