കാശി ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് പുരോഹിതവേഷം; രൂക്ഷ വിമര്‍ശനം

കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പൊലീസുകാര്‍ക്ക് യൂണിഫോമായി കാഷായ വേഷവും രുദ്രാക്ഷമാലയും. പൂജാരിമാര്‍ക്ക് സമാനമായിട്ടാണ് പൊലീസുകാരുടെ വേഷം. പുരുഷ ഉദ്യോഗസ്ഥര്‍ക്ക് മുണ്ടും കുര്‍ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്‍വാര്‍ കുര്‍ത്തയുമാണ് ധരിക്കേണ്ടത്. നിരവധി വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.

വിശ്വാസികള്‍ക്കിടയില്‍ പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് ദിവസത്തെ ട്രെയിനിങ് നല്‍കുമെന്നും പൊലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. പരമ്പരാഗത യൂണിഫോമില്‍ നിന്ന് വ്യത്യസ്തമായി ഭക്തരെ സ്വാഗതം ചെയ്യുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുക എന്ന പേരിലാണ് ‘കാവിവത്കരണ’ പരിഷ്‌കരണം.

Also Read: വെല്ലുവിളികള്‍ ഹര്‍ദിക് ആസ്വദിക്കുന്നു, അദ്ദേഹത്തെ ആരാധകര്‍ സ്‌നേഹിച്ചു തുടങ്ങും; ഇഷാന്‍ കിഷന്‍

ഇത്തരത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം അല്ലാതെ മറ്റെന്തെങ്കിലും വസ്ത്രം ധരിക്കാന്‍ അനുവദിക്കാനുള്ള തീരുമാനം വലിയ സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. ഏത് പൊലീസ് മാനുവല്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്ക് പുരോഹിത വേഷം നല്‍കുന്നത്. ഇത്തരം ഉത്തരവുകള്‍ നല്‍കുന്നവരെ സസ്‌പെന്‍ഡ് ചെയ്യണം. നാളെ ഏതെങ്കിലും അക്രമികള്‍ ഇത് മുതലെടുത്ത് ജനങ്ങളെ കൊള്ളയിടിച്ചാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News