വിവാഹദിനത്തെ കൊലപാതകം; പ്രതികളെത്തിയത് മദ്യപിച്ച ശേഷം; ഗൂഢാലോചന നടന്നത് ബാറില്‍വെച്ച്

തിരുവനന്തപുരം കല്ലമ്പലത്തെ രാജുവിനെ പ്രതികള്‍ കൊലപ്പെടുത്തിയത് മദ്യപിച്ചെത്തിയെന്ന് പൊലീസ്. വര്‍ക്കലയിലുള്ള ബാറില്‍ നിന്നാണ് പ്രതികള്‍ മദ്യപിച്ചത്. രാജുവിനെ കൊല്ലാനുള്ള ഗൂഢാലോചന പ്രതികള്‍ നടത്തിയത് ഈ ബാറില്‍വെച്ചാണെന്നും പൊലീസ് അറിയിച്ചു. പ്രതികളുമായെത്തി പൊലീസ് ബാറില്‍ തെളിവെടുത്തു. ഇതിന് പിന്നാലെ രാജുവിന്റെ വീട്ടിലും പ്രതികളെ എത്തിച്ചു. പ്രതികള്‍ക്കെതിരെ രാജുവിന്റെ ബന്ധുക്കള്‍ കടുത്ത രോഷമാണ് അഴിച്ചുവിട്ടത്.

Also read- മകളുടെ വിവാഹത്തിനൊരുക്കിയ പന്തലില്‍ അച്ഛന്റെ മൃതദേഹം; നൊമ്പരമായി രാജു; മൃതദേഹം സംസ്‌കരിച്ചു

കഴിഞ്ഞ ദിവസമാണ് കല്ലമ്പലത്ത് ക്രൂര കൊലപാതകം അരങ്ങേറിയത്. രാജുവിന്റെ അയല്‍വാസികൂടിയായ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊല നടത്തിയത്. മകളെ വിവാഹം കഴിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ജിഷ്ണു പല തവണ രാജുവിനെ സമീപിച്ചിരുന്നു. എന്നാല്‍ ജിഷ്ണുവിന്റെ ക്രിമിനല്‍ പശ്ചാത്തലം കാരണം രാജു വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതിനിടെ രാജു മകളുടെ വിവാഹം നിശ്ചയിച്ചു. വിവാഹ ദിനം പുലര്‍ച്ചെയാണ് ജിഷ്ണുവും സംഘവുമെത്തി രാജുവിനെ ആക്രമിച്ചത്. ആദ്യം ആക്രമിച്ചത് മകളെയായിരുന്നു. തടയാനെത്തിയ രാജുവിന്റെ ഭാര്യയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Also read- ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തി; അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News