പിതാവിന് പറ്റിയ അമളി തിരുത്തി പൊലീസുകാരന്‍, പരീക്ഷാ ഹാളില്‍ എത്തിച്ചത് പൊലീസ് ജീപ്പില്‍

മകളെ പരീക്ഷഹാളിലിറക്കി വിട്ട് പിതാവ് മടങ്ങി. പരീക്ഷാ കേന്ദ്രത്തിലെത്തി റോള്‍ നമ്പര്‍ തിരയുമ്പോഴാണ് പരീക്ഷാ കേന്ദ്രം മാറിപ്പോയ വിവരം പെണ്‍കുട്ടിക്ക് മനസ്സിലാകുന്നത്. യഥാര്‍ത്ഥ പരീക്ഷ കേന്ദ്രത്തിലേക്ക് പിന്നെയും 20 കിലോമീറ്റര്‍ ദൂരമുണ്ട്. പെണ്‍കുട്ടിയെ പരീക്ഷാ കേന്ദ്രത്തിലാക്കിയ പിതാവ് മടങ്ങിപ്പോയിരുന്നു.

ഇനി പരീക്ഷ എഴുതാനാവില്ലെന്നും ഒരു വര്‍ഷം നഷ്ടമാകുമെന്നും ചിന്തിച്ച് ടെന്‍ഷനടിച്ചിരുന്ന പെണ്‍കുട്ടിയെ കാത്തിരുന്നത് വമ്പന്‍ ട്വിസ്റ്റ്. ഹാള്‍ടിക്കറ്റും പിടിച്ച് ഹതാശയായിരുന്ന പെണ്‍കുട്ടിയുടെ ഭാവമാറ്റം പരീക്ഷാ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ കുട്ടിയോട് കാര്യം തിരക്കി. പെട്ടെന്ന് തന്നെ പൊലീസ് ജീപ്പും സംഘടിപ്പിച്ചെത്തി പെണ്‍കുട്ടിയെ കയറ്റി 20 കിലോമീറ്റര്‍ അകലെയുള്ള യഥാര്‍ത്ഥ പരീക്ഷാ കേന്ദ്രത്തിലേക്ക് പൊലീസുകാരന്‍ പാഞ്ഞു.

കൃത്യ സമയത്ത് കുട്ടിയെ ഹാളിലെത്തിച്ച് പരീക്ഷ എഴുതിയെന്ന് കൂടി പൊലീസുകാരന്‍ ഉറപ്പിച്ചു. നിരവധി ആളുകളാണ് ഗുജറാത്തില്‍ നിന്നുള്ള നിന്നുള്ള പൊലീസുകാരന്റെ മാനുഷിക സമീപനത്തെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നിരിക്കുന്നത്. ആദര്‍ശ് ഹെഗ്‌ഡെ എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ഈ വിഷയം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News