തക്കാളി തോട്ടങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്

തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. മോഷണങ്ങള്‍ പതിവായതോടെയാണ് തക്കാളി തോട്ടങ്ങള്‍ക്ക് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാഭരണകൂടമാണ് നിര്‍ദേശം നല്‍കിയത്. തക്കാളിക്ക് കഴിഞ്ഞ ഒരു മാസത്തിലേറെയായി വന്‍ വിലക്കയറ്റമാണുണ്ടായിരിക്കുന്നത്.

also read; നഷ്ടത്തിലായ സ്വന്തം വിമാനക്കമ്പനി വില്‍ക്കാന്‍ പാക്കിസ്ഥാന്‍

കര്‍ണാടകയില്‍ വിവിധ തോട്ടങ്ങളില്‍ മോഷണം നടന്നിരുന്നു. ലക്ഷങ്ങള്‍ വിലവരുന്ന തോട്ടങ്ങളില്‍ നിന്നാണ് തക്കാളി മോഷണം പോകുന്നത്. ചാമരാജനഗറിലെ കബ്ബെപുരയില്‍ ഒന്നര ഏക്കര്‍ തക്കാളിക്കൃഷി കഴിഞ്ഞയാഴ്ച ആരോ നശിപ്പിച്ചിരുന്നു. നേരത്തെ കോലാറില്‍ നിന്ന് രാജാസ്ഥാനിലേക്ക് കൊണ്ടു പോയ 20 ലക്ഷം രൂപയുടെ തക്കാളി ലോറി ഡ്രൈവര്‍ മറിച്ചുവിറ്റിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കര്‍ഷകനെ ആക്രമിച്ച് തക്കാളി കവര്‍ന്ന വാര്‍ത്തയും എത്തിയിരുന്നു.

also read; ചിത്രം കണ്ട പലരുടെയും ധാരണ അത് ന്യൂഡ് ഫോട്ടോഷൂട്ട് ആണെന്നാണ്, സത്യത്തില്‍ അങ്ങനെയല്ല: ശ്രുതി രജനികാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News