ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണം; പ്രതികളുടെ രേഖാചിത്രം പുറത്ത് വിട്ട് പൊലീസ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടത്തിയവരുടെ രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ദോഡ ജില്ലയില്‍ ഇന്ന് രാവിലെയും ഭീകരാക്രമണം ഉണ്ടായി. സൈനിക പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു. നാല് ദിവസത്തിനിടെ ജമ്മുവിലുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. ഇതുവരെ 9 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Also Read: കാനില്‍ തിളങ്ങിയവരെ ആദരിച്ച് മുഖ്യമന്ത്രി; സംസ്ഥാന സര്‍ക്കാരിന്‍റെ അനുമോദനം ഏറ്റുവാങ്ങി മലയാളി താരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News