സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കണ്ണൂരില്‍ പൊലീസ് ചോദ്യം ചെയ്തു. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യം ചെയ്തത്. കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാര്‍,പയ്യന്നൂര്‍ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യല്‍ നാലുമണിക്കൂറോളം നീണ്ടു.സി പി ഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് സ്വപ്ന സുരേഷിനെതിരെ പരാതി നല്‍കിയത്. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെയായിരുന്നു പരാതി.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്നയുടെ വ്യാജ ആരോപണം.ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാകുന്ന തെളിവുകള്‍ ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ചന്നാണ് സൂചന. ഗോവിന്ദന്‍ മാസ്റ്ററെ അറിയില്ലെന്നും വിജേഷ് പിള്ള പറഞ്ഞുള്ള അറിവ് മാത്രമേയുള്ളൂവെന്നും പിന്നീട് സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു
ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണമെണ് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കി. സ്വപ്ന സുരേഷും വിജേഷ് പിള്ളയുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.വിജേഷ് പിള്ള നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here