സംഭലിലെ മുസ്ലിം ന്യൂന പക്ഷ മേഖലയില്‍ വ്യാപക റൈഡ് നടത്തി യുപി പൊലീസ്. അക്രമകാരികളെ പിടികൂടാന്‍ എന്ന വ്യാജേന യാണ് വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയത്. അതേസമയം യുപിക്ക് പിന്നാലെ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയിലും അവകാശവാദവുമായി സംഘപരിവാര്‍ രംഗത്തെത്തി.
ALSO READ: http://യുവതിയെ കൊന്ന് അമ്പതോളം കഷണങ്ങളാക്കി; അരുംകൊല ചെയ്തത് ലിവ് ഇന്‍ പങ്കാളി
സംഭലിലെ സംഘര്‍ഷത്തിന് പിന്നാലെ വ്യാപക അക്രമം അഴിച്ചുവിടുകയാണ് ഉത്തര്‍പ്രദേശ് പൊലീസ്. മുസ്ലിം ന്യൂനപക്ഷ മേഖലയിലെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി.അക്രമകാരികളെ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് റൈഡ് നടത്തിയത്. കലാപം നിലനില്‍ക്കുന്ന മേഖലയില്‍ നിന്നും നിരവധി ആളുകള്‍ ഇതിനോടകം പാലായനം ചെയ്തു. അക്രമത്തിനിടെയുണ്ടായ രണ്ടു കോടി രൂപയുടെ നഷ്ടം പ്രതികളില്‍ നിന്നും ഈടാക്കുമെന്ന് ഡിവിഷനില്‍ കമ്മീഷണര്‍ അഞ്ചന കുമാര്‍ സിംഗ് പറഞ്ഞു.
ALSO READ: ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
അതേ സമയം ബാബരി ഗ്യാന്‍വാപി ഷാഹി ജുമാ മസ്ജിദുകള്‍ക്ക് പിന്നാലെ അജ്മീര്‍ ദര്‍ഗയിലും അവകാശവാദം ഉന്നയിച്ച് സംഘപരിവാര്‍ രംഗത്തെത്തി. പഴയ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചത് എന്ന ഹരജിയില്‍ ന്യൂനപക്ഷ കാര്യമന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കു മറുപടി നല്‍കാന്‍ അജ്മീര്‍ ജില്ലാ കോടതി നോട്ടീസ് അയച്ചു. ദര്‍ഗയുടെ രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നും സര്‍വ്വേ നടത്തി ഹിന്ദുക്കള്‍ക്ക് ആരാധന നടക്കാനുള്ള അവകാശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.ഹര്‍ജിക്കാരുടെ അവകാശവാദം ദര്‍ഗ കമ്മിറ്റി നിഷേധിച്ചു. യുപിക്ക് പിന്നാലെ സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് രാജസ്ഥാനിലെയും ബിജെപി സര്‍ക്കാറിന്റെ ശ്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here