കൊച്ചി മറൈന്‍ ഡ്രൈവില്‍ പൊലീസ് റെയ്ഡ്. മറൈന്‍ ഡ്രൈവ് കേന്ദ്രീകരിച്ച് രാത്രി ലഹരിമരുന്ന് ഇടപാടുകള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവ വ്യാപകമാണെന്ന് പരാതികളെ തുടര്‍ന്നാണ് പരിശോധന. ലഹരി മരുന്ന് കൈവശം വെച്ചതില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
ALSO READ:തൃപ്പൂണിത്തുറ സ്‌ഫോടനം 329 വീടുകളെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്
സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദരിന്റെ നിര്‍ദേശപ്രകാരം ഡി സി പി കെ എസ് സുദര്‍ശന്റെ നേതൃത്വത്തില്‍ നാല് സംഘങ്ങള്‍ ആയി തിരിഞ്ഞായിരുന്നു പരിശോധന. മറൈന്‍ ഡ്രൈവിലെ 3 കിലോമീറ്ററോളം വരുന്ന ഭാഗത്താണ് ഇന്നലെ രാത്രി പൊലീസ് പരിശോധന നടത്തിയത്. ചിലരില്‍ നിന്ന് ചെറിയ അളവില്‍ ലഹരി മരുന്ന് പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് പേര്‍ക്കെതിരെ കേസും എടുത്തു. നിരോധിത പുകയില ഉത്പന്നം കൈയ്യില്‍ വച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഓരോ കേസ് വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ALSO READ:പാലക്കാട് ധോണി ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി
ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ചോറ്റാനിക്കര സന്തോഷ് പരിശോധനയില്‍ പിടിയിലായി. ആലപ്പുഴയില്‍ നിന്ന് കാണാതായ 3 ആണ്‍കുട്ടികളെ പരിശോധനയ്ക്കിടെ സംഘം മറൈന്‍ ഡ്രൈവില്‍ നിന്ന് കണ്ടെത്തി. ഇവരെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു. പരിശോധനക്കായി 150 പൊലീസ്‌കാരെയാണ് പ്രദേശത്ത് വിന്യസിച്ചത്. ഡോഗ് സ്‌ക്വാടും പരിശോധനയില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നാണ് പൊലീസ് മുന്നറിയിപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here