കോഴിക്കോട് എം ഡി എം എ കടത്ത്; പിടിയിലായ ദമ്പതികളുടെ വാടക വീട്ടിൽ പൊലീസ് പരിശോധന

എം ഡി എം എ കടത്തിൽ പിടിയിലായ ദമ്പതികളുടെ വാടക വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇവരുടെ കാറും എം.ഡി എം എ ചില്ലറ വില്പനയ്ക്ക് ശേഖരിച്ച കവറുകളും പാസ്പോർട്ടും പൊലിസ് കസ്റ്റഡിയിലെടുത്തു.

ALSO READ:ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം

കഴിഞ്ഞ ദിവസം കുറ്റ്യാടി ചുരത്തിൽ വെച്ചാണ് ജിതിൻ ബാബു ഭാര്യ സ്റ്റഫി എന്നിവരെ തൊട്ടിൽപ്പാലം പൊലീസ് പിടികൂടിയത്. 98 ഗ്രാം എം.ഡി എം എ ഇവരരിൽ നിന്ന് കണ്ടെടുത്തു. ബാഗ്ളൂരുവിൽ നിന്ന് ചില്ലറ വില്പനയ്ക്ക് എത്തിച്ചതായിരുന്നു എം ഡി എം എ എന്നാണ് പൊലീസ് പറയുന്നത്. ഇതേതുടർന്നാണ് അഞ്ച് വർഷമായി ഇവർ വാടകയ്ക്ക് താമസിക്കുന്ന വടകര മേമുണ്ടയിലെ വീട്ടിൽ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.

ALSO READ:ഇകെഎന്‍എം കോളേജില്‍ മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിച്ച് എസ്എഫ്‌ഐ; എതിരില്ലാതെ വിജയം

വീട്ടിൽ നിന്നും മയക്കുമരുന്ന് കൈമാറാനുള്ള ചെറു കവറുകളും, ത്രാസും, കാറും, പാസ് പോർട്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് രേഖകളും പരിരോധിച്ചു. ദമ്പതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും. എം ഡി എം എ ബാഗ്ളൂരുവിൽ നിന്ന് വടകര ഭാഗത്ത് എത്തിച്ച് വില്പന നടത്തുകയാണ് ഇവരുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News