പണം വാങ്ങി പെൺവാണിഭം; പെരുമ്പാവൂരിലെ ലോഡ്ജിൽ പൊലീസ് റെയ്ഡ്

പണം വാങ്ങി പെൺവാണിഭം നടത്തിവന്ന പെരുമ്പാവൂരിലെ ലോഡ്ജിൽ പൊലീസ് റെയ്ഡ്. ലോഡ്ജ് മാനേജർ, ഇടനിലക്കാരൻ, ഇടപാടുകാർ എന്നിങ്ങനെ ഒരു സ്ത്രീയടക്കം നാലു പേരെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പിടികൂടിയ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. റൂറൽ എസ്പി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം പെരുമ്പാവൂർ ASP മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ചെന്നിലത്ത് ലോഡ്ജിൽ നിന്നുമാണ് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അറസ്റ്റ് ചെയ്തത്.

Also Read: വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയൽ അന്വേഷണത്തിന്‌ ഉത്തരവിട്ട് ജില്ലാ കളക്ടർ

ഇതുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിനി മിനാ ഹൈദർ, ഒഡീഷ സ്വദേശി രഞ്ജിത്ത് റൗട്ട്, ഇടനിലക്കാരനായ മുർഷിദാബാദ് സ്വദേശി റെജിബുൾ മൊല്ല, ലോഡ്ജ് മാനേജർ പെരുമ്പാവൂർ സ്വദേശി പി വി ജയിംസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജ് ഉടമയ്ക്കെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം വൈകിട്ട് പെരുമ്പാവൂർ നഗരസഭ കൗൺസിലർ മിനി ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് പരിശോധന. ഇവിടെ പണം വാങ്ങി പെൺവാണിഭം നടത്തുന്നുണ്ട് എന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. വരും ദിവസങ്ങളിലും പെരുമ്പാവൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും പരിശോധന ശക്തമാക്കും എന്ന് പൊലീസ് അറിയിച്ചു.

Also Read: കാലിക്കറ്റ് യൂണിവേഴ്സിറ്റി അക്കാഡമിക് കൗൺസിൽ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്വല വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News