പാലക്കാട് ഇരട്ട കൊലപാതകം: നാല് യുവാക്കളുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു, വയലുടമ കസ്റ്റഡിയിൽ

പാലക്കാട് കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കണ്ടെത്തിയ സംഭവത്തിൽ നാല് യുവാക്കളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കൾ പോവുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്. ദൃശ്യങ്ങളിൽ ഉള്ളവരിൽ രണ്ട് പേരുടെ മൃതദേഹങ്ങളാവാം വയലിൽ ഉള്ളതെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സംഭവത്തിൽ വയലുടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് സൂചന.

ALSO READ: സൈനിക തലത്തിൽ ഷൈൻ കുമാറിനെരെ നടപടി സ്വീകരിക്കും, കലാപശ്രമക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്‌കൂളിന് സമീപത്തെ പാടത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും യുവാക്കളുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News