അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി; ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്

HONEY ROSE

സോഷ്യൽ മീഡിയ വഴിയുള്ള അസഭ്യ-അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ പരാതി സമർപ്പിച്ച സിനിമാ താരം ഹണി റോസിന്റെ മൊഴി എടുത്ത് പൊലീസ്.തിങ്കളാഴ്ച്ച സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഹണി മൊഴി നൽകിയത്.

ഇൻസ്റ്റാഗ്രാം പോസ്റ്റിന് പുറമെ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് താഴെ പോസ്റ്റിട്ടവർക്ക് എതിരെയും നടി മൊഴി നൽകിയിട്ടുണ്ട്. ഇതിൻ്റെ സ്ക്രീൻഷോട്ടുകളും ഹണി പൊലീസിന് കൈമാറിയിട്ടുണ്ട്.

ALSO READ; ചോറ്റാനിക്കരയില്‍ 30 വര്‍ഷമായി അടച്ചിട്ടിരുന്ന വീട്ടിലെ ഫ്രിഡ്ജില്‍ തലയോട്ടി, വിരലുകള്‍ പ്രത്യേകമായി പൊതിഞ്ഞ നിലയില്‍; ഉടമസ്ഥന്റെ പ്രതികരണമിങ്ങനെ

ഹണി റോസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ പൊലീസ് നീരീക്ഷിക്കുന്നുണ്ട്.മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നടിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന സൂചനയാണ് ഇതോടെ വ്യക്തമാകുന്നത്.

അതേസമയം ഹണി റോസിന് പിന്തുണയുമായി താരസംഘടന എഎംഎംഎ ഇന്നലെ രംഗത്തെത്തിയിരുന്നു. ഹണി റോസിനെ അധിക്ഷേപിക്കാന്‍ ബോധപൂര്‍വം ചിലര്‍ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നതായും നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും സംഘടന വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹണി റോസ് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവണിക്കുകയാണ് പതിവെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റിട്ടവര്‍ക്കെതിരെ നടി പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News