പട്ടിണികിടന്നു മരിച്ചാല്‍ സ്വര്‍ഗത്തില്‍പോകും; ക്രിസ്ത്യന്‍ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ആകെ മരണം 67

പട്ടിണികിടന്നു മരിച്ചാല്‍ സ്വര്‍ഗത്തില്‍പോകുമെന്ന വിശ്വാസത്തില്‍ ആഹാരവും വെള്ളവുമുപേക്ഷിച്ച ക്രിസ്ത്യന്‍ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കെനിയയുടെ തെക്ക്-കിഴക്കന്‍ ഭാഗത്തുള്ള ഒരു വനത്തിലെ കൂട്ടക്കുഴിമാടങ്ങളില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെത്തിയത്.

ഇതോടെ അന്ധവിശ്വാസത്തിന്റെ പേരില്‍ പട്ടിണി കിടന്ന് മരിച്ചവരുടെ എണ്ണം 67 ആയി. ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച് പാസ്റ്റര്‍ ആയ മാക്കന്‍സീ ന്തെംഗേ എന്ന പോള്‍ മാക്കന്‍സീയാണ് വിശ്വാസികളെ ബ്രെയിന്‍ വാഷ് ചെയ്ത് മരണത്തിലേക്ക് തള്ളിവിട്ടത്.

വീടുകള്‍ കയറിയിറങ്ങി പൊലീസും മനുഷ്യാവകാശ സംഘടനകളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നടന്നത് വലിയ കുറ്റകൃത്യമാണ്. ഇതിന് പ്രേരിപ്പിച്ച പുരിഹതനടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മതസ്വാതന്ത്ര്യത്തെ ഭരണകൂടം ബഹുമാനിക്കുന്നുണ്ടെങ്കിലും പ്രാകൃതമായ ആചാരങ്ങളിലേക്ക് ജനത്തെ തള്ളവിട്ടവര്‍ കഠിനമായ ശിക്ഷ അനുഭവിക്കണം- കെനിയയുടെ ആഭ്യന്തര മന്ത്രി കിത്തുരെ ട്വീറ്റ് ചെയ്തു.

‘ഗുഡ്‌ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്’ എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി പോള്‍ മക്കെന്‍സീ എന്‍തെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെ നേരില്‍ക്കാണാനും പട്ടിണിമരണം ഉപദേശിച്ചത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിന് ചുറ്റുമുള്ള 325 ഹെക്ടര്‍ വിസ്തൃതിയുള്ള വനപ്രദേശത്താണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടെത്തിയത്. കൂടുതല്‍ വേഗത്തില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനും യേശുവിനെ കാണാനും വേണ്ടി പട്ടിണി കിടക്കാന്‍ അദ്ദേഹം തന്റെ അനുയായികളെ ഉപദേശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News