മണിപ്പൂരിൽ കൊള്ളയടിക്കപ്പെട്ട ആയുധങ്ങൾ തിരിച്ചുപിടിച്ച് പൊലീസ്; പരിശോധന തുടരുന്നു

മണിപ്പൂരില്‍ അക്രമികള്‍ കവര്‍ന്ന ആയുധങ്ങള്‍ തിരിച്ചുപിടിക്കാന്‍ പൊലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. കുക്കി-മെയ്‌തെയ് മേഖലകളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. മെയ്‌തെയ് മേഖലയില്‍ നിന്നും 1,057 ആയുധങ്ങളും 14,201 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. കുക്കി മേഖലകളില്‍ നിന്നും 138 ആയുധങ്ങളും 121 വെടിയുണ്ടകളുമാണ് കണ്ടെടുത്തത്.

Also Read: മണിപ്പൂർ സംഘർഷം; ബിഷ്ണുപൂർ വെടിവെപ്പിൽ മരണം അഞ്ചായി

അതിനിടെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ടൂപോക്‌സി പൊലീസ് ഔട്ട്‌പോസ്റ്റില്‍ ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടന്നു. സംഭവത്തില്‍ അക്രമിയെ അറസ്റ്റ് ചെയ്യുകയും ഉപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും ബിഷ്ണപൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര മെയ്തെയ് വിഭാഗം കയ്യേറിയിരുന്നു.

മുന്നൂറിലധികം തോക്കുകളാണ് ജനക്കൂട്ടം കവര്‍ന്നത്. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ജനക്കൂട്ടം കവര്‍ന്നത്. എകെ 47, ഇന്‍സാസ്, എംപി 3 റൈഫിള്‍സ് തുടങ്ങിയവ ജനക്കൂട്ടം കവര്‍ന്നു. 15,000 വെടിയുണ്ടകളും കൊള്ളയടിച്ചതായി റിപ്പോര്‍ട്ടുണ്ട്. അരകിലോമീറ്റര്‍ ദൂരം പ്രഹരശേഷിയുള്ള 7.62 എംഎംഎസ് എല്‍ആര്‍ 195 എണ്ണം ജനക്കൂട്ടം കവര്‍ന്നതായാണ് റിപ്പോര്‍ട്ട്. 124 ഹാന്‍ഡ് ഗ്രനേഡുകളും അനവധി ബോംബുകളും ജനക്കൂട്ടം കവര്‍ന്നിരുന്നു.

Also Read: സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; കുക്കിവിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News