തിരുവനന്തപുരം പാലോടിലെ നവവധു ഇന്ദുജയുടെ ആത്‍മഹത്യയിൽ ഭർത്താവ് അഭിജിത്തിൻ്റെയും സുഹൃത്ത് അജാസിൻ്റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൻ്റെ ഭാഗമായി നേരത്തെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യുവതിയുടെ ആത്‍മഹത്യക്കു കാരണം ഇരുവരുടെയും മർദ്ദനവും മാനസിക പീഡനവുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. ആത്മഹത്യയ്ക്ക് തൊട്ട് മുൻപ് ഇന്ദുജക്ക് വന്നിരുന്ന ഫോൺ കോൾ അഭിജിത്തിൻ്റെ സുഹൃത്ത് അജാസിൻ്റേതാണെന്ന് പൊലീസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി തുടരുന്ന അന്വേഷണത്തിന് ഒടുവിലാണ് ഇന്ദുജയുടെ ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവർ അറസ്റ്റിലായത്. അഭിജിത്തിനെതിരെ ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണ, ദേഹോപദ്രവം ഏല്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. അജാസിനെതിരെ പട്ടികജാതി പീഡനം, ദേഹോപദ്രവം ഏൽപ്പിക്കൽ ,ആത്‍മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിക്കൊണ്ടുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയാണ് ഇന്ദുജയുടെ മരണം. ഇന്ദുജക്ക് മരണത്തിന് മുമ്പ് മർദ്ദനമേറ്റതായും വ്യക്തമായിരുന്നു. ആത്മഹത്യയ്ക്ക് രണ്ടു ദിവസം മുമ്പാണ് അജാസ് കാറിനുള്ളിൽ വച്ച് ഇന്ദുജയെ മർദ്ദിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here