യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവം; ഗുണ്ടാസംഘത്തിനെതിരെ കേസെടുത്ത് പൊലീസ്

ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. തുമ്പ പൊലീസ് ആണ് കേസെടുത്തത്. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഡാനി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. SCST നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

also read: ആലുവയിലെ അഞ്ചു വയസുകാരിയുടെ  കൊലപാതകം: മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഡോക്ടർമാരുടെ പരിശോധന

തുമ്പയ്ക്കടത്തു കരിമണലിലായിരുന്നു സംഭവം നടന്നത്. ഡാനിയും കൂട്ടരും ചേര്‍ന്നാണ് യുവാവിനെ കാലുപിടിപ്പിക്കുകയും നിര്‍ബന്ധിച്ച് ചുംബിപ്പിക്കുകയും ചെയ്തു. കുപ്രസിദ്ധ ഗുണ്ട എയര്‍പോര്‍ട് സാജന്‍റെ മകനാണ് ഡാനി. യുവാവിനെ തടഞ്ഞു നിര്‍ത്തി ആദ്യം ആക്രമിക്കാനായിരുന്നു പദ്ധതി എങ്കിലും പിന്നീട് കാല് പിടിച്ചാല്‍ വെറുതെ വിടാമെന്നായി. ഒരു കാലില്‍ തൊട്ടപ്പോള്‍ അതുപോര രണ്ടു കാലിലും പിടിക്കമണമെന്ന് ഭീഷണിപ്പെടുത്തി. അതു ചെയ്തപ്പോള്‍ കാലില്‍ ചുംബിച്ചാലേ ഉപദ്രവിക്കാതിരിക്കൂ എന്ന് പറഞ്ഞു. ജീവനില്‍ ഭയന്ന് യുവാവ് ഡാനിയുടെ കാലില്‍ ചുംബിക്കുകയായിരുന്നു.

also read: ‘ഹാർപിക്കിന്റെ പരസ്യത്തിലല്ലേ ആൽക്കഹോളിന്റെ പരസ്യത്തിൽ അല്ലല്ലോ അഭിനയിച്ചത്’: നല്ല പണം കിട്ടി, വളരെ എൻജോയ് ചെയ്താണ് പരസ്യം ചെയ്തതെന്ന് അബ്ബാസ്

ഡാനിയുടെ സംഘത്തിലുള്ളവര്‍ തന്നെ ദൃശ്യങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. സംഘങ്ങള്‍ക്ക് ഒത്താശ നല്‍കുന്നെന്നാരോപണമുള്ള ഒരു പൊലീസ് ഓഫിസറുടെ പേരും ദൃശ്യങ്ങള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News