സോഷ്യൽ മീഡിയ വഴി കെ കെ ശൈലജ ടീച്ചർക്ക് നേരെയുള്ള അധിക്ഷേപം; പൊലീസ് കേസെടുത്തു

എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജയ്‌ക്കു നേരെയുള്ള സാമൂഹ്യ മാധ്യങ്ങളിലൂടെയുള്ള അധിക്ഷേപത്തിൽ പൊലീസ് കേസെടുത്തു.എൽഡിഎഫ്‌ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ്‌ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിരുന്നു. തെറിവിളിച്ചും ചിത്രങ്ങൾ മോർഫ്‌ചെയ്‌ത്‌ പ്രചരിപ്പിച്ചും എൽഡിഎഫ്‌ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെതിരെ മണ്ഡലം കമ്മിറ്റി സെക്രട്ടറി വത്സൻ പനോളിയാണ്‌ കഴിഞ്ഞ ദിവസം പരാതി നൽകിയത്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ്‌ യുഡിഎഫ്‌ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നതെന്നുകാട്ടി തെളിവുകൾ സഹിതമാണ്‌ പരാതി നൽകിയത്.

ALSO READ: കരൾ കൊത്തിപ്പറിക്കുന്ന അപമാനവും സഹിച്ച് എത്രനാൾ ലീഗ് യുഡിഎഫിൽ തുടരും?: കെ ടി ജലീൽ

മാർച്ച്‌ 25ന് ഫേസ്‌ബുക്കിൽ ‘ട്രോൾ റിപ്പബ്ലിക്‌ ടിആർ’ എന്ന ഗ്രൂപ്പിൽ മിൻഹാജ്‌ കെ എം പാലോളി എന്ന അക്കൗണ്ടിൽനിന്നാണ്‌ അശ്ലീലച്ചുവയോടെ മോർഫ്‌ ചെയ്‌ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്‌.മുഖ്യമന്ത്രിയേയും അപമാനിക്കുന്ന പ്രചാരണങ്ങളുണ്ട്‌. തെരഞ്ഞെടുപ്പ് കമീഷണർ, മുഖ്യമന്ത്രി, ഡിജിപി, ഐജി, റൂറൽ എസ്‌പി, കലക്ടർ എന്നിവർക്ക് നൽകിയ പരാതിയിൽ വടകര പൊലീസാണ് കേസെടുത്തത്.

ALSO READ: രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടേത് പൊറാട്ട്‌ നാടകം: സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News