സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ; യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്ത് പൊലീസ്

actor baburaj

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. അടിമാലി പൊലീസാണ് കേസ് രെജിസ്റ്റർ ചെയ്തത്. യുവതി ഡിഐജിക്ക് ഓൺലൈനായി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

സംഭവം നടന്ന സ്ഥലം എന്ന നിലയിലാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പക്ഷേ അന്വേഷണ ചുമതല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ആയിരിക്കും. സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് അടിമാലി കല്ലാറിൽ ഉണ്ടായിരുന്ന നടന്റെ സ്വന്തം റിസോർട്ടിലും ആലുവയിലെ വസതിയിലും വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. യുവതിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്.

Also Read; പൊലീസുമായി ബന്ധപെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതല സംഘത്തെ രൂപീകരിക്കാൻ നിർദേശവുമായി മുഖ്യമന്ത്രി

ഡിഗ്രി പഠനത്തിനുശേഷം ബാബുരാജിന്റെ മൂന്നാറിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി കിട്ടി. ബാബുരാജിന്റെ ജന്മദിന പാർട്ടി റിസോർട്ടിൽ നടന്നപ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. അഭിനയിക്കാനുള്ള താൽപര്യം മനസ്സിലാക്കി “കൂദാശ’ എന്ന സിനിമയിൽ ചെറിയൊരു വേഷം നൽകി. പുതിയൊരു സിനിമയുടെ ചർച്ചയ്ക്കെന്നു പറഞ്ഞ് 2019 -ൽ ബാബുരാജ് ആലുവയിലെ വീട്ടിലേക്കു ക്ഷണിച്ചു. സംവിധായകനും നിർമാതാവും നടീനടന്മാരും അവിടെയുണ്ടെന്നു പറഞ്ഞു.

Also Read; ജോലിക്ക് വേണ്ടി ഓടി, പക്ഷെ ഓടിക്കയറിയത് മരണത്തിലേക്ക്; ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനെത്തിയ ഉദ്യോഗാർത്ഥികൾക്ക് ദാരുണാന്ത്യം

ഒരു ദിവസം ആ വീട്ടിലെത്തിയപ്പോൾ ബാബുരാജും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരുമില്ലേയെന്നു ചോദിച്ചപ്പോൾ താഴത്തെ നിലയിൽ കാത്തിരിക്കാൻ പറഞ്ഞു. പിന്നീടു മുറിയിലേക്ക് എത്തിയ അദ്ദേഹം എന്നെ പീഡനത്തിന് ഇരയാക്കി. പിറ്റേന്നാണ് പോകാൻ അനുവദിച്ചത്. പിന്നീടു ബാബുരാജിനെ കണ്ടിട്ടില്ല. ഇതിനിടെ, ‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറാക്കാം എന്നു പറഞ്ഞു വിളിച്ചെങ്കിലും താൻ വിസമ്മതിച്ചു എന്നും യുവതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News