നടൻ ബാലക്കെതിരെ പൊലീസ് കേസെടുത്തു

യുട്യൂബറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ പൊലീസ് കേസെടുത്തു.തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി കാക്കനാട് യൂട്യൂബറുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

also read: സ്നേഹയെ കൊല്ലാന്‍ ശ്രമിച്ചത് അരുണിനെ സ്വന്തമാക്കാന്‍: ന‍ഴ്സ് വേഷത്തിലെത്തി ‘എയര്‍ എംബോളിസ’ത്തിലൂടെ വകവരുത്താനായിരുന്നു പദ്ധതി

ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ചെകുത്താന്‍ എന്ന പേരില്‍ സോഷ്യൽ മീഡിയയിൽ വീഡിയോകൾ ചെയ്യുന്ന അജു അലക്സിനെ നടൻ ബാല റൂമിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീഷണിപെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതി നൽകിയത്. ബാലക്കെതിരെ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ഇതിനു പിന്നിൽ എന്നാണ് അജു അലക്സ് പറയുന്നത് .

അതേസമയം ചെകുത്താന്റെ ആരോപണങ്ങൾക്കെതിരെ ചില കാര്യങ്ങൾ ചോദിക്കാൻ മാത്രമാണ് താൻ പോയതെന്ന് ബാല ഫേസ്ബുക്ക് വീഡിയോയിൽ വിശദീകരിച്ചു. അജുവിന്‍റെ മുറിയില്‍ എത്തിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തത് എന്നും ചെറിയ കുട്ടികളെ ഓര്‍ത്ത് നിങ്ങളുടെ നാവ് കുറച്ച് കുറയ്ക്കൂ. ഇത് മുന്നറിയിപ്പ് അല്ല, തീരുമാനമാണ് എന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്.

also read:ചെകുത്താനെ വീട്ടിൽ കേറി തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി; നടൻ ബാലക്കെതിരെ കേസ്, കൂടെ ആറാട്ടണ്ണനും
ഒരു മനുഷ്യനും വിനീതനുമായ ഒരു പൗരൻ എന്ന നിലയിൽ എന്റെ സന്ദേശം അറിയിക്കാൻ ഞാൻ അയാളുടെ അടുത്ത് നേരിട്ട് പോയി. നിങ്ങളെ എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു എന്നാൽ ഒരാൾക്ക് എങ്ങനെ എല്ലാം തരംതാഴ്ത്താനാകും എന്നാണ് ബാല ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News