ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും ചുമത്തിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. കൂട്ടാളികൾക്കെതിരെയും പരാതി നൽകുമെന്നും ഇന്ത്യൻ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നതായും ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി നടി ഹണി റോസ് ഇന്നലെ രംഗത്തെത്തിയിരുന്നു. അതേസമയം, തന്‍റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.
ALSO READ; അശ്ലീല പരാമർശങ്ങളിൽ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്
ബോബി ചെമ്മണ്ണൂർ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കുമ്പോൾ എന്നും താൻ ഭാരത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നും ഹണി റോസിന്‍റെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. സൈബർ ആക്രമണത്തിന് തയാറെടുക്കുന്നവർക്കെതിരെയും ഹണി റോസ് രംഗത്ത് വന്നിരുന്നു. തനിയ്ക്കു നേരെ അസഭ്യ, അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സ്ത്രീക്ക് ലഭിക്കുന്ന എല്ലാ നിയമ സംരക്ഷണ സാധ്യതകളും പഠിച്ച് അവര്‍ക്ക് നേരെ രംഗത്തുവരുമെന്ന് വ്യക്തമാക്കിയിരുന്നു. അസഭ്യ, അശ്ലീല ഭാഷാ പണ്ഡിതരോട് യുദ്ധം പ്രഖ്യാപിക്കുന്നതായും ഹണി റോസ് പറഞ്ഞിരുന്നു.
നാല് മാസം മുൻപ് ചെമ്മണ്ണൂർ ജ്വല്ലറിയുടെ ഒരു ഉദ്‌ഘാടന ചടങ്ങിൽ വെച്ചാണ് ബോബി ചെമ്മണ്ണൂർ മോശം പരാമർശം നടത്തിയത്. തുടർന്ന് മാനേജരെ വിളിച്ച് ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റം മോശമായി എന്നും ഇനി ആ സ്ഥാപനവുമായി സഹകരിക്കാൻ താത്പര്യമില്ലെന്നും ഹണി റോസ് പറഞ്ഞിരുന്നു. പക്ഷെ അത് കഴിഞ്ഞും അദ്ദേഹം തന്റെ ശരീരത്തെ പറ്റി മോശമായ രീതിയിൽ സംസാരിച്ചുകൊണ്ടിരുന്നതായും സഹികെട്ടാണ് താൻ കേസ് ഫയൽ ചെയ്തതതെന്നും ഹണി റോസ് പറഞ്ഞു.
സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30-ഓളം പേര്‍ക്കെതിരേ ഞായറാഴ്ച്ച രാത്രി എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയിരുന്നു. ഇതിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here