മകന്റെ ഭാര്യയെ പീഡിപ്പിച്ചു; മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്

മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുന്‍ ഡിവൈഎസ്പിക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഡോക്ടറായ മകന്റെ ഭാര്യയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലാണ് മുൻ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തത്. പരാതി നൽകിയിട്ടും നടപടിയില്ലെന്നും ആത്മഹത്യ ചെയ്യാൻ ഭീഷണിപ്പെടുത്തുന്നതായും പറഞ്ഞ് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

ALSO READ: കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് നയത്തിനെതിരെയുള്ള രാപ്പകല്‍ സമരത്തിന് നാളെ തുടക്കം

തടഞ്ഞു വച്ചു, ബലാത്സംഗം ചെയ്തു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ഭർത്താവിനുമെതിരെയാണ് യുവതി പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദീപാവലി ദിവസം തോക്കിന്‍ മുനയിൽ നിർത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പല തവണ പീഡിപ്പിക്കാൻ ശ്രമം നടന്നു. അത് വീട്ടുകാരോട് സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ എല്ലാം ശെരിയാകുമെന്നായിരുന്നു അവരുടെ മറുപടിയെന്നും യുവതി പറയുന്നു.

ALSO READ: ഒടുവിൽ ആഗ്രഹം പൂവണിഞ്ഞു; എസ്‌എംഎ രോഗബാധിത സിയ മെഹ്റിൻ മുഖ്യമന്ത്രിയെ കാണാനെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News