മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം; കേസെടുത്ത് പൊലീസ്

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ ആൾക്കെതിരെ കേസ് എടുത്ത് പൊലീസ്. ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ മന്ത്രിയുടെ ചിത്രത്തോടൊപ്പം അസഭ്യവാചകങ്ങളും തുറന്ന ജാതി അധിക്ഷേപവുമായി പോസ്റ്റ് ചെയ്യുകയായിരുന്നു. വിഷയത്തിൽ ഡിവൈഎഫ്ഐ നൽകിയ പരാതിയിന്മേലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Also Read: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടര്‍ന്ന് എസ്എഫ്‌ഐ; തിരുവനന്തപുരത്ത് രണ്ട് സ്ഥലങ്ങളില്‍ കരിങ്കൊടി കാണിച്ചു

ശരത് നായർ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് പോസ്റ്റ്. പത്തനംതിട്ട പുളിക്കീഴ് പോലീസ് ആണ് പരുമല സ്വദേശി ശരത് നായർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 (A) വകുപ്പും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവുമാണ് കേസ്.

Also Read: കേരള സര്‍വകലാശാല സെനറ്റ് നോമിനേഷന്‍; ചാന്‍സലര്‍ക്കും വിസിക്കുമെതിരെ നിലപാട് കടുപ്പിച്ച് സിന്‍ഡിക്കേറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News