ആദ്യം കൈയേറ്റം, പിന്നെ പരാതി; മാധ്യമപ്രവർത്തകർക്കെതിരെ കേസ് നൽകി സുരേഷ് ഗോപി

Suresh Gopi

മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസ്. തൃശൂർ ഈസ്റ്റ് പോലീസ് ആണ് കേസെടുത്തത്. മാധ്യമ പ്രവർത്തകർ മാർഗ തടസം സൃഷ്ടിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റിയെന്നുമാണ് പരാതിയിൽ സുരേഷ് ഗോപിയുടെ ആരോപണം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തൃശൂർ രാമനിലയത്തിൽ വച്ചാണ് പ്രതികരണം തേടിയെത്തിയ മാധ്യമ പ്രവർത്തകരെ സുരേഷ് ഗോപി കയ്യേറ്റം ചെയ്തത്. തൻ്റെ വഴി തടസ്സപ്പെടുത്തിയതായി ആരോപിക്കുകയും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ പിടിച്ചു തള്ളുകയും ചെയ്തു.

Also Read: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംഭവം വിവാദമായതോടെ പൊതുപ്രവർത്തകർ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. തൃശ്ശൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയതോടെയാണ് മാധ്യമ പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉള്ള പരാതിയുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. ഭാരതീയ ന്യായ സംഹിത 2023 ലെ 329(3), 126( 2), 132 വകുപ്പുകൾ പ്രകാരമാണ് മാധ്യമ പ്രവർത്തകർക്കെതിരെ കേസ് എടുത്തത്.

Also Read: വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് 6000 രൂപ വീതം വാടകയിനത്തിൽ നൽകും: മന്ത്രി കെ രാജൻ

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കു നൽകിയ പരാതിയിൽ ഈസ്റ്റ് പോലീസ് ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകർ അനുവാദമില്ലാതെ കയറിയെന്നും കാറിൽ കയറാൻ അനുവദിക്കാതെ തടഞ്ഞു, സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ രാമനിലയം ഗസ്റ്റ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News