മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിച്ച് ഫെയ്സ്ബുക്കിൽ കമന്റിട്ട കോഴിക്കോട് എൻഐടിയിലെ അദ്ധ്യാപിക ഷൈജ ആണ്ടവനെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ നൽകിയ പരാതിയിന്മേലാണ് കേസ്. അധ്യാപകയ്ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളെല്ലാം രംഗത്ത് വന്നിരുന്നു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എൽ.ജി. ലിജീഷ്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എസ് എഫ് ഐ കുന്ദമംഗലം പോലീസിലും പരാതി നൽകി. കെ എസ് യു, എം എസ് എഫ് സംഘടനകളും പോലീസിൽ പരാതി നൽകിയിരുന്നു. എസ്എഫ്ഐ നൽകിയ പരാതിയിന്മേലാണ് നടപടി.
Also Read: ഏകീകൃത സിവിൽ കോഡ്; അംഗീകാരം നിഷേധിച്ച് ഉത്തരാഖണ്ഡ് മന്ത്രിസഭ
“ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്” എന്നായിരുന്നു ഡോ. ഷൈജ ആണ്ടവൻ്റെ പ്രതികരണം. . നാഥുറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ” എന്ന കുറിപ്പോടെ തീവ്ര ഹിന്ദുത്വ നിലപാട് പ്രചരിപ്പിക്കുന്ന അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജയുടെ കമൻ്റ് വന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here