വിനോദയാത്രക്കായി പ്രായപൂർത്തിയാവാത്ത കുട്ടി കാറോടിച്ച സംഭവം; ആർസി ഉടമസ്ഥനെതിരെയും രക്ഷിതാവിനെതിരെയും കേസെടുത്ത് പൊലീസ്

വിനോദ യാത്രക്കായി കോഴിക്കോട് ചെറുവാടിയിൽ നിന്നും വയനാട്ടിലേക്ക് പ്രായപൂർത്തിയാവാത്ത കുട്ടി സുഹൃത്തുക്കൾക്കൊപ്പം വാഹനമോടിച്ചു വന്ന സംഭവത്തിൽ വാഹന ഉടമയ്ക്കും രക്ഷിതാവിനുമെതിരെ കേസെടുത്ത് കേണിച്ചിറ പൊലീസ്. ലൈസൻസ് ഇല്ലാത്ത കുട്ടിയെ തന്റെ അറിവോടെ ഇത്തരത്തിൽ വാഹനമോടിച്ചു പോകാൻ അനുമതി നല്കിയതിനാണ് രക്ഷിതാവിനെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തത്.

Also Read: അമിതമായി ഭക്ഷണം കഴിക്കുന്നത് തല്‍സമയം കാണികളിലെത്തിക്കുന്ന ഫുഡ് വ്‌ളോഗര്‍ക്ക് ലൈവ് സ്ട്രീമിങ്ങിനിടെ ദാരുണാന്ത്യം

ശനിയാഴ്ച വൈകീട്ടോടെ മണൽവയൽ എന്ന സ്ഥലത്ത് വൈകീട്ട് 6 മണിയോടെയാണ് വാഹനവുമായി കുട്ടികളെ ശ്രദ്ധയിൽ പെട്ടത്. അന്വേഷണത്തിൽ വാഹനമോടിച്ച കുട്ടിക്ക് ലൈസൻസ് ഇല്ലെന്നും സമാന പ്രായക്കാരായ സുഹൃത്തുക്കളുമൊന്നിച്ച് വാടകക്ക് കാർ സംഘടിപ്പിച്ച് രക്ഷിതാവിന്റെ അറിവോടെ വാഹനമോടിച്ചു വരികയുമായിരുന്നു എന്ന് കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Also Read: ‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി’: നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News