പെരിയാറിൽ മൽസ്യങ്ങൾ ചത്ത് പൊന്തിയ സംഭവത്തിൽ കർഷകന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. സ്റ്റാൻലി ഡിസ്‌ൽവ നൽകിയ പരാതിയിലാണ് ഏലൂർ പോലീസിന്റെ നടപടി. ഏലൂർ നഗരസഭയും പരാതി നൽകിയിരുന്നു. ഏഴര ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്തു പൊങ്ങി. ഇതിന് കാരണക്കാരായവർക്ക് എതിരെ നടപടി വേണമെന്നാണ് പരാതി. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റിയിരുന്നു.
Also Read: ഹെലികോപ്ടറിന്റെ സാങ്കേതിക തകരാർ; തുറസ്സായ സ്ഥലത്ത് അതിസാഹസിക എമർജൻസി ലാൻഡിംഗ് നടത്തി പൈലറ്റ്
മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ ഷിജുവിനാണ് പകരം നിയമനം. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് പിസിബി അറിയിച്ചത്. മത്സ്യക്കുരുതിക്ക് പിന്നാലെ ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ജനങ്ങൾ രംഗത്തെത്തിയിരുന്നു.
Also Read: ഹജ്ജ് തീർത്ഥാടനം; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം ജൂൺ ഒന്നിന് പുറപ്പെടും
അതേ സമയം വിഷയം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. കുഫോസ് അന്വേഷണ റിപ്പോർട്ട് ഇന്നാണ് സബ് കളക്ടർക്ക് ലഭിക്കുക.വ്യവസായ വകുപ്പ് നൽകിയ റിപ്പോർട്ടിൽ കൂടു മത്സ്യ കർഷകർക്ക് 5-8 കോടിയുടെ നഷ്ടവും ഉൾ നാടൻ മത്സ്യ കർഷകർക്ക് 5-7 കോടിയുടെ നഷ്ടവുമുണ്ടായി എന്നാണ് പ്രാഥമിക വിവരം. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമാകും നടപടിയെന്ന് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here