ശബരിമല കാണിക്ക മോഷണം; പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

ശബരിമല കാണിക്ക മോഷ്ടിച്ച സംഭവത്തില്‍ പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ റെജികുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. റെജികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Also read- മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; ഇക്കോ പോയിന്റിന് സമീപം കടകള്‍ തകര്‍ത്തു

ശബരിമലയില്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ച 11 ഗ്രാം വരുന്ന സ്വര്‍ണവളയാണ് റെജികുമാര്‍ അപഹരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മോഷണം നടന്നത്. ഏറ്റുമാനൂര്‍ കുടമാളൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരനാണ് റെജികുമാര്‍. മിഥുന മാസ പൂജാ വേളയില്‍ ശബരിമലയിലെ കാണിക്ക എണ്ണുന്നതിനായാണ് ഇയാള്‍ എത്തിയത്. മോഷണം ശ്രദ്ധയില്‍പ്പെട്ടതോടെ റെജികുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also read- ബൈക്കിന് മുകളില്‍ കയറിയും കൈവിട്ടും യുവാവിന്റെ അഭ്യാസം; നടപടിയുമായി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News