സ്‌കൂട്ടറില്‍ അഭ്യാസ പ്രകടനം നടത്തി ഹോളി ആഘോഷിച്ച് റീല്‍സ് എടുത്ത യുവാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. റീലിസ് പോസ്റ്റ് ചെയ്ത പ്രീതി, വിനീത, പീയുഷ് എന്നിവര്‍ക്കെതിരെയാണ് നോയിഡ പൊലീസ് കേസെടുത്തത്. സ്‌കൂട്ടര്‍ ഉടമയായ വിനീതയ്ക്ക് 80,500 രൂപ പിഴയും ചുമത്തി.
ALSO READ: സന്ദർശക വിസയിലെത്തി ഭിക്ഷാടനം നടത്താൻ ശ്രമം; ദുബായിൽ 202 യാചകർ പിടിയിൽ
കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യൽ മീഡിയയിൽ ഇവരുടെ ഇന്‍സ്റ്റഗ്രാം റീല്‍സ് വൈറലായിരുന്നു. മൂവരും ചേര്‍ന്ന് ഹോളി ആഘോഷിക്കുന്നത് ഷൂട്ട് ചെയ്ത് ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു.സ്‌കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തി റീല്‍സ് എടുത്തത് ആണ് കേസെടുക്കാൻ കാരണമായത്.
നിരവധി വീഡിയോകൾ ഹോളി ആഘോഷിക്കുന്നതിന്റെതായി ഇവർ എടുത്തിരുന്നു. ഇതിലൊന്നാണ്
സ്‌കൂട്ടറില്‍ പോകുന്ന വീഡിയോ. പീയുഷ് വാഹനമോടിക്കുകയും രണ്ട് യുവതികള്‍ സ്‌കൂട്ടറിന് പിറകില്‍ അനോന്യം നോക്കിയിരിക്കുന്നതും പരസ്പരം കെട്ടിപിടിക്കുന്നതുമാണ് ഈ വീഡിയോയിൽ ഉള്ളത്. സ്കൂട്ടറിൽ ഇരുന്നു യുവാവിന്റെ മുഖത്ത് ചായം തേക്കുന്ന മറ്റൊരു റീല്‍സും ഉണ്ടായിരുന്നു. ഇത് മാത്രമല്ല യുവതി സ്‌കൂട്ടറില്‍ നിന്ന് താഴെ വീഴുന്നതും ഈ റീല്‍സിലുണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് ഇവർക്കെതിരെ നടപടി എടുത്തത്.
അതേസമയം, പൊലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെ സംഭവത്തില്‍ യുവാക്കള്‍ മാപ്പ് ചോദിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക പിഴയായി അടയ്ക്കാന്‍ കൈയില്‍ പണമില്ല. അതിനാല്‍ പിഴത്തുക കുറച്ചുതരണമെന്ന് അപേക്ഷിക്കുകയാണെന്നും ആരെയും ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിനീത മാധ്യമങ്ങളോട് പറഞ്ഞു.ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മൂവരും ഏതാനും മാസങ്ങളായി ഒരുമിച്ചുള്ള പല റീല്‍സുകളും പോസ്റ്റ് ചെയ്തിരുന്നു.
ALSO READ; പാല്‍ ചായ കുടിച്ച് മടുത്തോ? വൈകുന്നേരം ഒരു വെറൈറ്റി ചായ ആയാലോ !
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here