കർഷകസമരം; യുവകർഷകന്റെ മരണത്തിൽ പഞ്ചാബ് പൊലീസ് കേസെടുത്തു

കർഷക സമരം ശക്തമാകുന്നതോടെ യുവ കർഷകന്റെ മരണത്തിൽ കേസെടുത്തു പഞ്ചാബ് പൊലിസ്. ദില്ലി ചലോ മാർച്ചിൽ കർഷക സംഘടനകൾ ഉടൻ തീരുമാനം എടുക്കും. അതേ സമയം കർഷകർക്കെതിരെ ഹരിയാന പൊലിസ് പാസ്പോർട്ട് റദ്ദാക്കുന്നതടക്കം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടന്നു. കർഷക സമരം തുടങ്ങിയത് മുതൽ ഹരിയാന പൊലീസിന്റെ ഭാഗത്തു നിന്നും കർഷകർക്ക് നേരെ അതിക്രമവും പ്രതികാര നടപടിയുമാണ് ഉണ്ടാകുന്നത്.

Also Read: ഹിമാചലിൽ കാലുമാറ്റം; കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി

നിലവിൽ കർഷക സമരത്തിനിടെയുണ്ടായ ആക്രമ സംഭവങ്ങളിൽ കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഹരിയാനാ പൊലീസ്.ശംഭു , ഖനൗരി അതിർത്തികളിലടക്കം പ്രതിഷേധത്തിനിടെ അക്രമങ്ങളിൽ ഏർപ്പെട്ടവരുടെ വിസയും പാസ്പോർട്ടും റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് അംബാല ഡിഎസ്പി ജോഗിന്ദർ ശർമ്മ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും ഡ്രോൺ ദൃശ്യങ്ങളും പരിശോധിച്ച് തിരിച്ചറിഞ്ഞവരുടെ പേരും മേൽവിലാസവും ചിത്രങ്ങളും പാസ്പോർട്ട് ഓഫീസിൽ നൽക്കുകയും മന്ത്രാലയത്തിനും എംബസിയിലും ഇവരുടെ പാസ്പോർട്ടും വിസയും റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: സിദ്ധാര്‍ഥിന്റെ മരണം; എസ്എഫ്‌ഐ നേതൃത്വത്തില്‍ പരസ്യവിചാരണ നടന്നുവെന്ന വാര്‍ത്ത വ്യാജം

അതിനിടെ യുവകർഷകൻ ശുഭ് കരൺ സിങ്ങിൻ്റെ കൊലപാതകത്തിൽ പഞ്ചാബ് പൊലീസ് കേസെടുത്തു. സംഭവം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് നടപടി. യുവകർഷകൻ്റെ കൊലപാതകത്തിൽ കേസെടുക്കാതെ മൃതദേഹം സംസ്ക്കരിക്കില്ലെന്ന നിലപാടിലായിരുന്നു കുടുംബവും കർഷക സംഘടനകളും . ഖനൗരി അതിർത്തിയിലെ പ്രതിഷേധത്തിനിടെ ഹരിയാന പൊലീസിൻ്റെ വെടിവെയ്പ്പിലാണ് ശുഭ് കരൺ സിങ് കൊല്ലപ്പെട്ടതെന്നാണ് കർഷക സംഘടനകളുടെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News