കയ്യാങ്കളിയിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്

ബുധനാഴ്ച നിയമസഭയിൽ അരങ്ങേറിയ അക്രമസംഭവങ്ങളിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്. മ്യൂസിയം പൊലീസാണ്  ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കേസെടുത്തത്.

പരിക്കേറ്റ വനിതാ വാച്ച് ആൻഡ് വാർഡന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. റോജി എം ജോൺ, അൻവർ സാദത്ത്, പി.കെ ബഷീർ, അനൂപ് ജേക്കബ്, കെ.കെ രമ, ഉമാ തോമസ്, ഐ.സി ബാലകൃഷ്ണൻ തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ചാലക്കുടി എംഎൽഎ സനീഷ് കുമാറിന്റെ പരാതിയിലും പൊലീസ് കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News