സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കോട്ടയം കടുത്തുരുത്തിയില്‍ സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. പ്രതി അരുണ്‍ വിദ്യാധരനെതിരെ കോട്ടയം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നാലു ദിവസമായി പ്രതിയെ കുറിച്ച് സൂചന കിട്ടാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കടുത്തുരുത്തി കോന്നല്ലൂര്‍ സ്വദേശിനിയായ ആതിരയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അരുണ്‍ വിദ്യാധരനെതിരായ നടപടി. കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയാണ് ആതിരയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞീഴൂര്‍ സ്വദേശിയായ അരുണ്‍ വിദ്യാധരനുമായി ആതിര സൗഹൃദത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. ഇതോടെ ആരിതയ്‌ക്കെതിരെ അരുണ്‍ ഫേസ്ബുക്കില്‍ മോശം കുറിപ്പുകള്‍ ഇട്ടു. ഇത് കൂടാതെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

അരുണ്‍ വ്യക്തിഹത്യ നടത്തുന്നതിനെതിരെ ആതിര കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ സഹോദരീ ഭര്‍ത്താവായ ആശിഷ് ദാസ് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ആശിഷിനെതിരെയും അരുണ്‍ വിദ്യാധരന്‍ ഫേസ്ബുക്കില്‍ മോശം കുറിപ്പുകള്‍ ഇട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News