‘KL04 AF 3239’ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് പൊലീസ്

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് കേരള പൊലീസ്. ‘KL04 AF 3239’ എന്ന നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ പൊലീസിനെ അറിയിക്കണമെന്നും നിര്‍ദേശം. പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഏഴ് മിനിറ്റ് പ്രതികള്‍ പാരിപ്പള്ളിയില്‍ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു.

READ ALSO:‘ബഹിഷ്‌കരണ വീരന്‍ എന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് മാറി’: മുഖ്യമന്ത്രി

അതേസമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ അന്വേഷണത്തിനായി വന്‍ പൊലീസ് സംഘത്തിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരും, സിറ്റിയിലെ എ സി പിമാരും സംഘത്തില്‍ ഉള്‍പ്പെടുന്നു. സ്‌പെഷ്യല്‍ യൂണിറ്റ് ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാകും.

അന്വേഷണത്തില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് പുതിയ സംഘത്തിനെ രൂപീകരിച്ചിരിക്കുന്നത്. ഡിഐജി ആര്‍ നിശാന്തിനിയ്ക്കാണ് അന്വേഷണത്തിന്റെ നേരിട്ടുള്ള മേല്‍നോട്ട ചുമതല.

READ ALSO:ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; അന്വേഷണത്തിന് വന്‍ പൊലീസ് സംഘം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News