‘കത്തിതാഴെയിടൂ’ എന്ന് പൊലീസ്; ‘വെടിവെയ്ക്കൂ’ എന്ന് സാജു; യുകെയില്‍ ഭാര്യയേയും മക്കളേയും കൊന്ന സാജുവിനെ പൊലീസ് പിടികൂടൂന്ന ദൃശ്യങ്ങള്‍

യുകെയില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ഭര്‍ത്താവ് സാജുവിനെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്. കൊലക്കുറ്റത്തിന് സാജുവിനെ നാല്‍പത് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ പൊലീസ് വീഡിയോ പുറത്തുവിട്ടത്. 2022 ഡിസംബര്‍ പതിനഞ്ചിലെ ദൃശ്യങ്ങളാണിത്.

Also Read- ‘മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കഴുത്തുവേദന, മൂന്ന് ദിവസം നീണ്ടു’; ജോ ലിന്‍ഡ്‌നറുടെ മരണത്തിന് കാരണം ‘അന്യൂറിസ’മെന്ന് കാമുകി

അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചത്. ഈ സമയം കയ്യില്‍ കത്തിയുമായി ഇരിക്കുകയായിരുന്നു സാജു. കത്തി താഴെയിടാന്‍ പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും സാജു തയ്യാറായില്ല. പൊലീസിനോട് വെടിവെയ്ക്കാനാണ് സാജു ആവശ്യപ്പെട്ടത്. ഇതോടെ ടേസര്‍ തോക്ക് ഉപയോഗിച്ച് പൊലീസ് സാജുവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. പൊലീസുദ്യോഗസ്ഥരുടെ ബോഡി ക്യാമറയില്‍ പതിച്ച ദൃശ്യങ്ങളാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

യുകെയില്‍ നഴ്‌സായിരുന്നു സാജുവിന്റെ ഭാര്യ സഞ്ജു. വിശ്വാസവഞ്ചന കാണിച്ചുവെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഭാര്യയെ കൊന്നത്. കൂടാതെ മക്കളായ ജാന്‍വി (നാല്), ജീവ (ആറ്) എന്നിവരേയും സാജു കൊലപ്പെടുത്തി. സഞ്ജുവിനെ കാണാത്തതിനെ തുടര്‍ന്നു അയല്‍വാസി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Also read- 25 കോടി സമ്മാനമടിച്ച ലോട്ടറി ബാറിൽ മറന്നുവെച്ചു; ഒടുവിൽ സംഭവിച്ചത്..‌

2012ലാണ് അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയ വിവാഹം. 2021ലാണ് ഇരുവരും യുകെയില്‍ താമസത്തിനെത്തിയത്. യുകെയില്‍ എത്തിയതിന് പിന്നാലെ ചില കുടുംബ പ്രശ്നങ്ങളും ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നു. സാജു സ്ഥിരമായി അഞ്ജുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കൊലപാതക വിവരം പുറത്തു വന്നതിന് പിന്നാലെ കുടുംബം ആരോപണവും ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News