തിരുവനന്തപുരം കരമന അഖിൽ കൊലപാതക്കേസിൽ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരെയും, സഹായികളായ 5 പേരുമുൾപ്പടെ കേസിൽ 8 പേരയാണ് പൊലീസ് പ്രതിച്ചേർത്തത്. നാടിനെയാകെ ഞെട്ടിച്ച സംഭവമാണ് ഇക്കഴിഞ്ഞ 10ാം തീയ്യതി തിരുവനന്തപുരം കൈമനത്ത് നടന്നത്. സംഭവത്തിൽ അതിവേഗത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
കൊലപാതകത്തിലെ ഒന്നാം പ്രതി വിനീത് രാജ്, രണ്ടാം പ്രതി അപ്പു എന്ന അഖിൽ, മൂന്നാം പ്രതി സുമേഷ് എന്നിവർക്കൊപ്പം സഹായികളായ അനീഷ്, കിരൺ കൃഷ്ണ, അരുൺ ബാബു, ഹരിലാൽ, അഭിലാഷ് എന്നീവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ആദ്യ 3 പ്രതികളെയും ഇന്ന് അറസ്റ്റ് ചെയ്ത അരുണ്‍ബാബു, അഭിലാഷ് എന്നിവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹജരാക്കി റിമാൻഡ് ചെയ്തു.
Also Read: മുംബൈയില്‍ നാശനഷ്ടങ്ങള്‍ വിതച്ച് മഴ: 8 മരണം, 64 പേര്‍ക്ക് പരുക്ക്
14 ദിവസത്തേക്കാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തത്. റിമാൻഡ് കാലാവധിക്ക് ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത്, തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ നടത്താനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ മാസം 26ന് ബാറിൽ വച്ചുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here