രാജ്ഭവനില്‍ നിന്ന് പൊലീസുകാരെ പുറത്താക്കി; ഉത്തരവിട്ട് ബംഗാള്‍ ഗവര്‍ണര്‍

രാജ്ഭവനില്‍ നിന്ന് പൊലീസുകാരെ പുറത്താക്കി ഉത്തരവിട്ട് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്.കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ  പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് ഗവർണരുടെ പ്രതികാര നടപടി…

ALSO READ : ജെസിബി ഉപയോഗിച്ച് മണ്ണ് മറ്റുന്നതിനിടെ വീടിന് മുകളിലേക്ക് മരം വീണും; വയോധികയ്ക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാളില്‍  മമത സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെയാണ്  രാജ്ഭവനില്‍ നിന്ന് വിവാദമായ ഉത്തരവ്… രാജ്ഭവനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കികൊണ്ട് ഗവര്‍ണര്‍ സി വി ആനനന്ദബോസ് ഉത്തരവിട്ടു.

ALSO READ ; തമിഴ്‌നാട് ഉദുമലൈപേട്ടയിൽ ആനമല കടുവ സങ്കേതത്തിന് താഴെ പറമ്പിൽ കുടുങ്ങിയ കടുവയെ തിരികെ കാട്ടിലേക്ക് തുറന്നുവിട്ടു

കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുവേന്ദു അധികാരി രാജ്ഭവനില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞിരുന്നു. പിന്നാലെയാണ് കൊല്‍ക്കത്ത പൊലീസിനെ പുറത്താക്കിയുള്ള ഗവര്‍ണറുടെ പ്രതികാരനടപടി..രാജ് ഭവന്‍ നോര്‍ത്ത് ഗേറ്റിലെ പൊലീസ് ഔട്ട്പോസ്റ്റ്  ജന്‍മഞ്ച് എന്ന പേരില്‍ പൊതുജനങ്ങള്‍ക്കുള്ള ഇടമാക്കി മാറ്റാനും ഉത്തരവില്‍ പറയുന്നു… സി വി ആനന്ദബോസ് ഗവര്‍ണറായി ചുമതലയേറ്റ ശേഷം മമത സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലാണ്. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതിയില്‍ രൂക്ഷവിമർശനം മമത നടത്തിയതും ഗവർണറെ ചൊടിപ്പിച്ചിരുന്നു..മാത്രമല്ല ഇന്ത്യയിലെ ഗവര്‍ണര്‍മാര്‍  സംസ്ഥാന സര്‍ക്കാരുകളുമായി പല തരത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഘട്ടത്തിലെ സി വി ആനന്ദ ബോസിന്റെ നീക്കത്തിനെതിരെ കടുത്തവിമര്‍ശനമാണ് ഉയരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News