യദു ബസ് ഓടിച്ചത് ഫോണില്‍ സംസാരിച്ച്; പൊലീസ് റിപ്പോര്‍ട്ട്

യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. യദു ബസ് ഓടിച്ചത് ഫോണില്‍ സംസാരിച്ച്. ബസ് ഓടിക്കവേ യദു ഫോണില്‍ സംസാരിച്ചത് ഒരു മണിക്കൂര്‍ 10 മിനിറ്റ്. ഫോണ്‍ വിളി കണ്ടെത്തിയത് യദുവിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍. കണ്ടെത്തലുകള്‍ പൊലീസ് റിപ്പോര്‍ട്ടില്‍. ഇതടങ്ങിയ റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസിക്ക് കൈമാറും.

ALSO READ: കായംകുളത്ത് സാഹസികമായി വാഹനമോടിച്ച യുവാക്കൾക്ക് ശിക്ഷ സാമൂഹ്യ സേവനം; ആലപ്പുഴ മെഡിക്കൽ കോളേജിൽ സന്നദ്ധ സേവനം നടത്തണം

കേസിലെ പ്രാഥമിക കണ്ടെത്തലുകളാണ് കെഎസ്ആര്‍ടിസിയെ അറിയിക്കുക. ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളില്‍ പ്രതിയെന്നും പൊലീസ്. ഇത് കണക്കിലെടുക്കാതെയാണ് ജോലിക്കെടുത്തതെന്ന് കെഎസ്ആര്‍ടിസിയെ ധരിപ്പിക്കും. ഇന്നോ നാളെയോ റിപ്പോര്‍ട്ട് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News