പത്തനംതിട്ട അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഡിഐജി അജിതാ ബീഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കുട്ടിയുടെ സംരക്ഷണത്തിന് ലെയിസണ്‍ ഓഫീസറായി വനിതാ എസ്‌ഐയെ നിയോഗിച്ചു.അതിജീവിതയ്ക്ക് കൗണ്‍സിലിംങ് ഉള്‍പ്പടെ വിദഗ്ദ ചികിത്സ ആവശ്യമെന്നും കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌ഐടിയില്‍ കൂടുതല്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. ആദ്യ ഘട്ടത്തില്‍ 39 പേരുടെ പ്രതി പട്ടിക തയാറാക്കി.
ALSO READ: ദില്ലി അതിശൈത്യവും ശീതക്കാറ്റും; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
അതേസമയം സംഭവത്തില്‍ 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് പേര്‍ കസ്റ്റഡിയിലുണ്ട്. ഇതോടെ എഫ്‌ഐആറുകളുടെ എണ്ണം 14 ആയി.ഡി ഐ ജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും നീളുകയാണ്. കൂടുതല്‍ പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിക്കുന്നത്. 39 പേര്‍ ലൈംഗിക ചൂഷണത്തി്‌ന് ഇരയാക്കി എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.
അച്ഛന്റെ മൊബൈല്‍ ഫോണില്‍ ആയിരുന്നു പെണ്‍കുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പ്രതികള്‍ നഗ്‌ന ദൃശ്യങ്ങളും ഫോണ്‍ നമ്പറും പ്രചരിപ്പിച്ചു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വച്ചും അതിക്രമം നേരിട്ടു എന്നാണ് റിപ്പോര്‍ട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here