വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി പൊലീസ്.
സംസ്ഥാനത്ത് വ്യാപകമായി തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതായിട്ടാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവിധ ആപ്പുകളുടെ സഹായത്തോടെ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.ഈ കാർഡുകൾ തെരഞ്ഞെടുപ്പിൽ ദുരുപയോഗിക്കാൻ സാധ്യതയുണ്ടെന്നും തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന്റെ തെളിവ് ലഭിച്ചെന്നും പൊലീസ് പറഞ്ഞു.
ALSO READ: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്
അതേസമയം യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടിസ് നല്‍കിയത്.ചോദ്യം ചെയ്യൽ രാവിലെ 10 മണിയോടെ നടക്കും. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ.
ALSO READ: ശമ്പളം ചോദിച്ച ദളിത് യുവാവിനെ വായ് കൊണ്ട് ചെരുപ്പ് എടുപ്പിച്ചു; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here