അച്ഛനുമായി പിണങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു; തക്കസമയത്ത് പൊലീസ് രക്ഷകരായി എത്തി

കൊല്ലത്ത് അച്ഛനുമായി പിണങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച 26കാരിയായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതേകാലോടെയാണ് സംഭവം. കൊല്ലം ചിതറ സ്വദേശിയായ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടിലെ വാക്ക് തർക്കത്തെ തുടർന്ന് വീട്ടിലെ മുറിയുടെ വാതിലടച്ച് ഫാനിൽ കെട്ടിത്തൂങ്ങാൻ ശ്രമിച്ച യുവതിയെ പിന്നീട് പൊലീസ് ഇടപെട്ട് രക്ഷിക്കുകയായിരുന്നു. ഇവർക്ക് എട്ട് വയസുള്ള ഒരു മകനുണ്ട്.

also read :സർക്കാർ വാഹനങ്ങളിലെ എൽ ഇ ഡി ലൈറ്റുകൾക്ക് നിരോധനം; ലംഘിച്ചാൽ 5000 രൂപ പിഴ

യുവതി മുറിയിൽ കയറി വാതിലടച്ചപ്പോൾ സംശയം തോന്നിയ അമ്മ വാതില്‍ തുറക്കാൻ ആവശ്യപ്പെട്ടിട്ടും യുവതി വാതിൽ തുറന്നില്ല. ഒടുവിൽ അമ്മ വിളിച്ചറിയിച്ചതിന് പിന്നാലെ ചിതറ പൊലീസ് വീട്ടിലെത്തി. പൊലീസ് വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല. ഇതോടെ പൊലീസ് സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷിക്കുകയായിരുന്നു. അവശ നിലയിലായിരുന്ന യുവതിയെ പൊലീസ് ഉടൻ തന്നെ പൊലീസ് ജീപ്പിൽ കടയ്ക്കൽതാലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
രണ്ടുമണിക്കൂര്‍ ആശുപത്രിയിൽ തുടര്‍ന്ന പൊലീസ് സംഘം യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിഞ്ഞ ശേഷമാണ് മടങ്ങിയത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതിയെ വീട്ടിലേക്ക് അയച്ചു.

also read :‘കേരളം പറയുന്നു യെസ്’; എൻ സി ആർ ടി ഒഴിവാക്കിയ പാഠങ്ങൾ ഉൾക്കൊള്ളിച്ച അഡീഷണൽ പുസ്തകങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 23 ന് മുഖ്യമന്ത്രി നിർവഹിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News