സ്‌കൂട്ടറില്‍ നിന്നും വീണ് അമിതമായി രക്തം വാര്‍ന്നു; അപകടത്തില്‍ മരിച്ചെന്ന് കരുതിയ യുവതിക്ക് രക്ഷകരായി പൊലീസുകാര്‍

സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചെന്ന് കരുതിയ യുവതിക്ക് രക്ഷാകരങ്ങളായി പൊലീസുകാര്‍. പാലക്കാട് എരുമപ്പെട്ടി സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ യു. മഹേഷ്, സിവില്‍ പൊലീസ് ഓഫീസറും ഡ്രൈവറുമായ പ്രജീഷ് എന്നിവരാണ് യുവതിക്ക് രക്ഷകരായത്. വെള്ളറക്കാട് സ്വദേശിനി ഷാഹിദ(45) ആണ് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് വീണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

ALSO READ:കുവൈറ്റ് ദുരന്തം; മരണമടഞ്ഞവരുടെ വീടുകളിൽ സന്ദർശനം നടത്തി മന്ത്രി വി വാസവൻ

എസ്.ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആദൂര്‍ പാടം റോഡില്‍ പട്രോളിങ് നടത്തുകയായിരുന്നു. ഇതിനിടെയാണ് റോഡില്‍ നിന്ന് ഒരു സ്ത്രീയുടെ ഉറക്കെയുള്ള അലര്‍ച്ച കേട്ടത്. ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തി. സ്‌കൂട്ടറില്‍ നിന്നും മറിഞ്ഞുവീണ യുവതി തലയില്‍ നിന്ന് അമിതമായി രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുകയായിരുന്നു. സംഭവം നടന്ന സ്ഥലത്ത് ഓടിയെത്തിയവരെല്ലാം യുവതി മരിച്ചെന്നാണ് കരുതിയത്.

ALSO READ:കുവൈറ്റ് ദുരന്തം: നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി

പെട്ടെന്ന് തന്നെ പൊലീസ് സംഘം കാര്യക്ഷമമായ ഇടപെടല്‍ നടത്തി. എസ്‌ഐ മഹേഷും, ഡ്രൈവര്‍ പ്രജീഷും, നാട്ടുകാരും ചേര്‍ന്ന് യുവതിയെ പെട്ടെന്ന് തന്നെ പൊലീസ് ജീപ്പില്‍ കയറ്റി ഉടന്‍ തന്നെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ എത്തിച്ചു. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയില്‍ യുവതിയുടെ തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവുകള്‍ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൊലീസിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News