‘സര്‍, മുജേ ബചാവോ’, ഒരു കോടിയുടെ ഭാഗ്യത്തിന് പൊലീസ് കരുതല്‍

ഒരു കോടി രൂപ ലോട്ടറിയടിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബയ്ക്ക് സംരക്ഷണം ഒരുക്കി തമ്പാനൂര്‍ പൊലീസ്. പൊലീസിന്റെ നേതൃത്വത്തില്‍ ടിക്കറ്റ് ബാങ്കില്‍ സൂക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കേരള പൊലീസിന്റെ ഫേസ്ബുക്കിലൂടെയാണ് വിവരം പുറത്തറിഞ്ഞത്.

Also Read: തീവണ്ടിയുടെ ശൗചാലയം പൂട്ടി അകത്തിരുന്നയാളെ പൂട്ട് പൊ‍ളിച്ച് പുറത്തെത്തിച്ചു

ഫേസ്ബുക്ക് പോസ്റ്റ്

”സര്‍, മുജേ ബചാവോ..’എന്ന് പറഞ്ഞുകൊണ്ടാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബ ബുധനാഴ്ച വൈകിട്ട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോള്‍ ബിര്‍ഷു കീശയില്‍ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നല്‍കി. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.

തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരന്‍ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിര്‍ഷുവിനാണെന്നറിഞ്ഞത്.

ബമ്പറടിച്ചത് പുറത്തറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ചാണ് ബിര്‍ഷു പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ടിക്കറ്റ് ഏല്‍പ്പിക്കാന്‍ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നല്‍കണം എന്നുമായിരുന്നു ബിര്‍ഷുവിന്റെ ആവശ്യം. ബിര്‍ഷു പറഞ്ഞത് മുഴുവന്‍ കേട്ട തമ്പാനൂര്‍ എസ്എച്ച്ഒ പ്രകാശ് ഉടന്‍ തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിക്കും വരെ ബിര്‍ഷുവിനെ സ്റ്റേഷനില്‍ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂര്‍ത്താക്കി കളയരുതെന്ന ഉപദേശം നല്‍കി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിര്‍ഷുവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News