കന്നട നടൻ ദർശൻ തുഗുദീപ കൊലപാതക കേസിൽ അറസ്റ്റിലായ സംഭവം; കുറ്റമേൽക്കാൻ മൂന്നുപേർക്ക് പണം നൽകിയെന്ന് പൊലീസ്

കൊലപാത കേസിൽ അറസ്റ്റിലായ കന്നട നടൻ ദർശൻ തുകുഡീപ കുറ്റമേൽക്കാൻ മൂന്നുപേർക്ക് പണം നൽകിയെന്ന് പൊലീസ്. 5 ലക്ഷം രൂപ വെച്ച് മൂന്ന് പേർക്കാണ് ഇയാൾ പണം നൽകിയത് എന്ന് പൊലീസ് കണ്ടെത്തി. രേണു സ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കന്നടയിലെ പ്രശസ്ത നടൻ ദർശൻ തുഗുദീപ അറസ്റ്റിലായത്.

Also Read: ‘തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണം’, വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് അറസ്റ്റിൽ

നടിയും ദർശൻറെ കാമുകിയുമായ പവിത്ര ഗൗഡയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന്റെ പേരിലാണ് രേണുക സ്വാമിയെ ദർശനം സംഘവും കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം അഴുക്കുചാലിൽ വലിച്ചെറിഞ്ഞു. കേസുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിലായി. ദർശനൻ്റെ ഫാൻസ് അസോസിയേഷൻ നേതാവ് രഘു എന്നയാളാണ് രേണുക സ്വാമിയെ ചിത്രദുർഗ്ഗയിലെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Also Read: കുവൈറ്റ് ദുരന്തം; ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്: മന്ത്രി വീണാ ജോർജ്

കൊലപാതക കുറ്റം ഏറ്റെടുക്കാൻ മൂന്നുപേർക്ക് 5 ലക്ഷം രൂപ വീതം ദർശനം നൽകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യം അറസ്റ്റിലായ ചിലർ കുറ്റം ഏൽക്കുകയും ചെയ്തിരുന്നു എന്നാൽ പൊലീസ് സമഗ്രമായി നടത്തിയ അന്വേഷണത്തിലാണ് ദർശൻ തൂഗുദീപയും പവിത്ര ഗൗഡയും കേസിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയത്. ദർശനും പൗത്രകളുടെയും ഉൾപ്പെടെ 13 പേരാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ട അറസ്റ്റിൽ ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News