നടന്‍ നിതിന്‍ ചൗഹാന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് പൊലീസ്

nitin-chauhan

മുംബൈയിലെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ടെലിവിഷന്‍ നടന്‍ നിതിന്‍ ചൗഹാൻ നിതിൻ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ദാദാഗിരി 2 എന്ന റിയാലിറ്റി ഷോയിൽ വിജയി ആയതിലൂടെ പ്രശസ്തനായ 35കാരനായ നടന്‍ വ്യാഴാഴ്ചയാണ് മരിച്ചത്.

കഴിഞ്ഞ 3- 4 വര്‍ഷമായി അദ്ദേഹത്തിന് ജോലിയൊന്നും ലഭിച്ചിരുന്നില്ല. ഇത് മാനസികാരോഗ്യം മോശമാക്കിയെന്നും നടന്റെ ഭാര്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് ഭാര്യ പറഞ്ഞു.

Read Also: നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷ വര്‍ധിപ്പിച്ചു

ജോലിയൊന്നും കണ്ടെത്താനാകാത്ത കാലത്ത്, ഐസ്‌ക്രീം ബിസിനസ്സ് തുടങ്ങാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, അത് വിജയിച്ചില്ല. അതോടെ ബുദ്ധിമുട്ട് വർധിച്ചു. നടന്‍ മരിക്കുന്ന ദിവസം ഭാര്യ ഇളയ മകളോടൊപ്പം ഫ്ലാറ്റ് കോംപ്ലക്സ് പൂന്തോട്ടത്തില്‍ ഇറങ്ങിയിരുന്നു. തിരിച്ചെത്തി ബെല്ലടിച്ചപ്പോള്‍ തുറന്നില്ല. വാതില്‍ അകത്തുനിന്നും പൂട്ടിയതിനാല്‍ ബലമായി തുറക്കേണ്ടി വന്നു. മുറിയില്‍ കയറിയപ്പോള്‍ ഭര്‍ത്താവിന്റെ മൃതദേഹം കാണുകയായിരുന്നെന്നും അവർ പൊലീസിനോട് പറഞ്ഞു.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News