കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം; പോലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി

കോട്ടയം തലപ്പലം അറിഞ്ഞൂറ്റിമംഗലത്ത് അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പോലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി. കാണാതായ പ്രദേശവാസിയായ വയോധികൻ്റെ അസ്ഥികൂടമെന്നാണ് സംശയം. ഇന്നലെ വൈകിട്ട് ആറരയോടെയാണ് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹാവശിഷ്ടങ്ങൾ കത്തിയ നിലയിൽ കണ്ടത്.

Also Read; കെഎസ്‌യു ക്യാമ്പിലെ മദ്യപാന സംഘർഷം; ആരോപണം നിഷേധിച്ച് അലോഷ്യസ് സേവിയർ

ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമെ മരിച്ചത് കാണാതായ വ്യക്തിയുടെ മൃതദേഹമെന്ന് സ്ഥിരീകരിക്കാൻ കഴിയുകയെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി. മൃതദേഹത്തിനു സമീപത്തു നിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിരുന്നു. ഒരു കാൽപാദത്തിൽ മാത്രമാണ് മാംസഭാഗം അവശേഷിച്ചിരുന്നത്.

Also Read; ദില്ലി വിവേക് വിഹാർ ആശുപത്രിയിലെ തീപിടിത്തം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News