തെരഞ്ഞെടുപ്പിനായി പണം? പാലക്കാട് അർദ്ധരാത്രിയിൽ കോൺഗ്രസ് നേതാക്കളുടെ മുറിയിൽ റെയ്ഡ്

Congress

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കോൺഗ്രസ്‌ കള്ളപ്പണം എത്തിച്ചതായി സംശയം. രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. വാർത്ത പുറത്തായത്തോടെ നഗരത്തിൽ സംഘർഷം അഴിച്ചു വിട്ട് കോൺഗ്രസ്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. റെയ്ഡിന് തൊട്ട് മുമ്പ് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിന് പുറത്ത് പോയി. പാലക്കാട് വിതരണം ചെയ്യാനുള്ള പണമാണ് ഹോട്ടലിൽ എത്തിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരും പരിശോധനക്കെത്തി.

Also read:കോഴിക്കോട് കോർപ്പറേഷന്‍റെ ‘നോബൽ’ അക്കാദമിക പദ്ധതിക്ക് നാളെ തുടക്കം

ചൊവ്വ രാത്രി പന്ത്രണ്ടിനായിരുന്നു സംഭവം നടന്നത്. തമിഴ്നാട് രജിസ്‌ട്രേഷൻ വണ്ടിയിൽ വൻ തോതിൽ പണം എത്തിച്ചുവെന്ന വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. കോൺഗ്രസ്‌ നേതാക്കളായ ബിന്ദുകൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരുടെ മുറികളിൽ പരിശോധന നടത്തി. ഷാനിമോൾ ഉസ്‌മാന്റെ മുറിയിൽ പരിശോധനക്കെത്തിയപ്പോൾ വനിതാ പൊലീസ്‌ ഇല്ലെന്ന കാരണം പറഞ്ഞ് തടയുകയും പിന്നീട്‌ വനിതാ പൊലീസ്‌ എത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമം നടന്നു.

പരിശോധനയുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നതോടെ കോൺഗ്രസുകാർ സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവർത്തകരെയും തടയുകയും മർദിക്കാൻ ശ്രമിക്കുകയുംചെയ്‌തു. എക്സ്ക്ലൂസിവ് ദൃശ്യങ്ങൾ കൈരളി ന്യൂസ് പുറത്തുവിട്ടിട്ടുണ്ട്. സ്ഥലത്ത്‌ സംഘർഷാവസ്ഥ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News