പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ കുട്ടികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

palakkad girls missing

പാലക്കാട് സഖി കേന്ദ്രത്തിൽ നിന്നും കാണാതായ കുട്ടികൾക്കായി പൊലീസിന്റെ അന്വേഷണം തുടരുന്നു. കാണാതായവരിൽ 17 വയസ്സുകാരിയായ ഒരാൾ ഇന്നലെ വീട്ടിലെത്തിയിരുന്നു. മറ്റ് രണ്ടു കുട്ടികൾക്കായാണ് പൊലീസിൻറെ പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. 17 വയസ്സുകാരിയെയും 14 വയസ്സുകാരിയെയുമാണ് ഇനി കണ്ടെത്താൻ ഉള്ളത്.

Also Read; മലയാള സിനിമയിൽ സേവന വേതന കരാർ നിർബന്ധമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

വീട്ടിലേക്ക് പോകാനുള്ള ആഗ്രഹം കൊണ്ടാണ് കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് കണ്ടെത്തിയ കുട്ടി പോലീസിനോട് പറഞ്ഞു. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് രക്ഷപ്പെട്ട ശേഷം മൂവരും പിരിഞ്ഞത്. ഇക്കഴിഞ്ഞ 17ന് വൈകിയിട്ടാണ് പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന സഖി കേന്ദ്രത്തിൽ നിന്നും കുട്ടികളെ കാണാതായത്.

Also Read; മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പറഞ്ഞ് അജിത് പവാർ, മഹായുതി സഖ്യത്തിൽ ആശയക്കുഴപ്പം

News summary; Police search continues for missing children from Palakkad Sakhi Kendra

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News